Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Surgical Blade

പ​മ്പ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ കാ​ലി​ലെ മു​റി​വുകെ​ട്ടി​യ​ത് സ​ര്‍​ജി​ക്ക​ല്‍ ബ്ലേ​ഡ് അ​ക​ത്തു​വ​ച്ചെ​ന്നു പ​രാ​തി

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ക​യു​ടെ കാ​ലി​ലെ മു​റി​വി​ല്‍ സ​ര്‍​ജി​ക്ക​ല്‍ ബ്ലേ​ഡ് മാ​റ്റാ​തെ ബാ​ന്‍​ഡേ​ജ് കെ​ട്ടി​യ​താ​യി പ​രാ​തി. പ​മ്പ​യി​ലെ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ സം​ഭ​വി​ച്ച വീ​ഴ്ച​യ്‌​ക്കെ​തി​രേ തീ​ര്‍​ഥാ​ട​ക​യാ​യ പ്രീ​ത​യാ​ണ് പ​ത്ത​നം​തി​ട്ട ഡി​എം​ഒ​യ്ക്കു പ​രാ​തി ന​ല്‍​കി​യ​ത്.

കാ​ലി​ലെ മു​റി​വു​മാ​യി പ​മ്പ​യി​ലെ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി​യ​താ​ണ് പ്രീ​ത. ഡോ​ക്ട​റെ ക​ണ്ട​ശേ​ഷം മു​റി​വ് ഡ്ര​സ് ചെ​യ്യു​ന്ന​തി​നാ​യി ന​ഴ്‌​സിം​ഗ് റൂ​മി​ലെ​ത്തി​ച്ചു. അ​വി​ടെ​യി​രു​ന്ന​യാ​ള്‍ സ്‌​കി​ന്‍ ക​ട്ട് ചെ​യ്ത​പ്പോ​ള്‍ ത​ന്നെ അ​സ്വാ​ഭാ​വി​ക​ത തോ​ന്നി. പ​രി​ച​യ​ക്കു​റ​വു കാ​ര​ണ​മാ​ണെ​ന്നു പ​റ​യു​ക​യും ചെ​യ്തു. ന​ഴ്‌​സാ​ണോ​യെ​ന്ന് ചോ​ദി​ച്ച​പ്പോ​ള്‍ ന​ഴ്‌​സിം​ഗ് അ​സി​സ്റ്റ​ന്‍റാ​ണെ​ന്നാ​യി​രു​ന്നു മ​റു​പ​ടി. ബാ​ന്‍​ഡേ​ജ് ചു​റ്റി വി​ട്ടു​കൊ​ള്ളാ​നും മ​റ്റൊ​രു ആ​ശു​പ​ത്രി​യി​ല്‍ പൊ​യ്‌​ക്കൊ​ള്ളാ​മെ​ന്നും പ​റ​ഞ്ഞു.

വേ​ദ​ന അ​സ​ഹ​നീ​യ​മാ​യ​പ്പോ​ള്‍ ബാ​ന്‍​ഡേ​ജ് തു​റ​ന്നു നോ​ക്കി​യ​പ്പോ​ഴാ​ണ് ഇ​തി​നു​ള്ളി​ല്‍ സ​ര്‍​ജി​ക്ക​ല്‍ ബ്ലേ​ഡ് ക​ണ്ട​ത്. പ​ന്ത​ള​ത്തു നി​ന്നു തി​രു​വാ​ഭ​ര​ണ ഘോ​ഷ​യാ​ത്ര​യ്‌​ക്കൊ​പ്പ​മാ​ണ് നെ​ടു​മ്പാ​ശേ​രി സ്വ​ദേ​ശി​യാ​യ പ്രീ​ത പ​മ്പ​യി​ലെ​ത്തി​യ​ത്. പ​മ്പ ആ​ശു​പ​ത്രി​യി​ലെ ജീ​വ​ന​ക്കാ​രു​ടെ അ​നാ​സ്ഥ​യ്‌​ക്കെ​തി​രേ​യാ​ണ് പ​ത്ത​നം​തി​ട്ട ഡി​എം​ഒ​യ്ക്കു പ​രാ​തി ന​ല്‍​കി​യ​ത്.

Latest News

Corehub Up